തോറ്റംപാട്ട് (Thottampattu)
തോറ്റംപാട്ട് (Thottampattu)
- ബി കാളിദാസന്‍ -
കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ദേവതയുടെ അപദാനങ്ങളെ വാഴ്ത്തിക്കൊണ്ട് പാടി വരുന്നപാട്ടുകളാണ് തോറ്റംപാട്ടുകള്‍ എന്ന് അറിയപ്പെടുന്നത് . പ്രത്യേകതരം അനുഷ്ഠാനങ്ങളുടെ ഭാഗമായാണ് ഇവ പാടി വരുന്നത്. തോറ്റം എന്ന വാക്കിന് 'തോന്നല്‍', 'തോന്നിക്കല്‍' എന്നൊക്കെയാണ് അര്‍ഥം. പ്രത്യക്ഷപ്പെടുക എന്നര്‍ത്ഥമുള്ള 'തോന്നുക' എന്നക്രിയയില്‍ നിന്നാണ് ഈ പദം ഉണ്ടായത്. ദേവിയെ പ്രത്യക്ഷീകരിക്കാനായി പാടുന്ന പാട്ടുകള്‍ എന്ന്ഈ പാട്ടിനെ വ്യാഖ്യാനിക്കാം. ദേവിയെ ലോക രക്ഷകയായും സംഹാരരൂപിണിയായും ഇവയില്‍ചിത്രീകരിക്കുന്നു. ദുഷ്ട നിഗ്രഹം ചെയ്തു ലോകത്തെ പരിരക്ഷിക്കുന്ന ഭദ്രകാളിയെക്കുറിച്ചൂള്ളസങ്കല്‍പ്പമാണ് ഇവക്കു അടിസ്ഥാനം. ലോകത്തിന്റെ പല ഭാഗങ്ങളിലും നിലവിലുള്ള ശക്തി പൂജയുടെ കേരളീയ രൂപമാണ് ഇതു.തെയ്യവുമായി (theyyam) ഇതിന് അഭേദ്യമായ ബന്ധമാണുള്ളത് തെയ്യത്തില്‍ ദൈവത്തിന്റെ കോലമാണ്കെട്ടിയാടുന്നത് അതുകൊണ്ട് തന്നെ ഇതിനെ തെയ്യാട്ടം(Theyyattam) എന്നും പറയുന്നു. ചിലസ്ഥലങ്ങളില്‍ ഇതിന് 'തിറ' (Thira) എന്നും പറയാറുണ്ട് .തെയ്യം(Theyyam)
തോറ്റംപാട്ടിനെക്കുറിച്ച് പറയുമ്പോള്‍ തെയ്യത്തിനെക്കുറിച്ചം പറയേണ്ടതുണ്ട് തെയ്യം എന്നത് ഒരുഗ്രാമത്തിന്റെ പ്രതിഫലനമാണ് എല്ലാ ഗ്രാമങ്ങളിലും ഇതുപോലെ ഏതെങ്കിലും ഒരു കലാരൂപം തീര്‍ച്ചയായും ഉണ്ടായിരിക്കും. കേരളത്തില്‍ കണ്ണൂര്‍(kannur), കാസര്‍കോട്(kaasarkodu) ഭാഗങ്ങളിലാണ് തെയ്യം കൂടുതലായും കേട്ടിയാടപ്പെടുന്നത്.തെയ്യങ്ങളില്‍ ദേവതകള്‍, മരിച്ചുപോയ കാരണവര്‍, വീരപുരുഷന്മാര്‍, തുടങ്ങിയ പല തെയ്യങ്ങള്‍കെട്ടിയാടാറുണ്ട്. ഇവയെ പല വിഭാഗങ്ങളായി അവയുടെ സാമ്യതയുറെ അടിസ്ഥാനത്ത്ല്‍്തരംതിരിക്കാവുന്നതാണ്.
വിവിധതരം തെയ്യങ്ങള്‍
കാളി(Kaali),ഭദ്രകാളി(Bhadrakaali),കരിങ്കാളി(karingaali),ചാമുണ്ഡി(Chaamudi),
രക്തചാമുണ്ഡി(Raktha chaamundi) എന്നീ സ്വരൂപങ്ങള്‍ ഒരു വിഭാഗം. ചാത്തന്‍(Chaathan), കുട്ടിചാത്തന്‍(Kuttichaathan) തുടങ്ങിയവ മറ്റൊരു വിഭാഗം, ഗന്ധര്‍വന്‍ മാരുടെ തെയ്യങ്ങളും കെട്ടിയാടറുണ്ട് അവയില്‍ പച്ചമാനഗന്ധര്‍വ്വന്‍(Pachamaana gandharvvan),പവിഴമാന ഗന്ധര്‍വ്വന്‍(Pavizhamaana gandharvvan), ആകാശ ഗന്ധര്‍വ്വന്‍(Aakaasha gandharvvan),അപസ്മാര ഗന്ധര്‍വ്വന്‍ തുടങ്ങിയവ മറ്റൊരുവിഭാഗമാണ്. ഭൈരവന്‍(Bhairavan),അഗ്നി ഭൈരവന്‍(Agni Bhairavan) തുടങ്ങിയവ മറ്റൊന്ന്. ഗുളികന്‍(Gulikan),വിഷ്ണു(Vishnu),ശിവന്‍(Shivan) ഇവ ഒരിനം. വീര ചരമം പ്രാപിച്ചവരുടേത്മറ്റൊരിനം.

വിഗ്രഹാരാധനയുടെ അടുത്തപടിയാണ് തെയ്യമെന്നു പറയാം. ദൈവത്തെ ശിലയില്‍ ആവാഹിക്കപ്പെട്ട നിലയിലാണല്ലോ വിഗ്രഹത്തിലെ സങ്കല്പം, തെയ്യത്തില്‍ കെട്ടിയാടുന്നആളാണ് ദൈവം. എല്ലാ തെയ്യങ്ങള്‍ക്കും തന്നെ വര്‍്ണ്ണക്കൊഴുപ്പും, വേഷ വിധാനവും വച്ചുകെട്ടലും മെയ്-മുഖങ്ങളിലെ തേപ്പും പൊയ് മുഖങ്ങളും എല്ലാം കൂടി തെയ്യങ്ങള്‍ക്ക് ഭീകരവും രൌദ്രവുമായ പരിവേഷംഇതിന് കൈവരുന്നു. തീയ്യര്‍,വണ്ണാന്മാര്‍ തുടങ്ങിയവരാണ് തെയ്യം കെട്ടിയാടുന്നത്. ഉത്തര കേരളത്തില്‍ ക്ഷേത്രങ്ങളോട് അനുബന്ധമായോ അല്ലാതെയോ സര്‍വ്വ സാധാരണമായ കാവുകളിലാണ് നിശ്ചിത കാലഘട്ടത്തില്‍് നടത്തിവരുന്നത്. ഇപ്പോള്‍ ഇവ നഗരങ്ങളിലും കാണാറുണ്ട്.
തെയ്യം കെട്ടുന്നവര്‍ ഒരു മണ്ഡലക്കാലം (41 ദിവസം) വൃതശുദ്ധിയോടെ ഇരുന്ന് വേണം തെയ്യം കേട്ടിയാടേണ്ടത് തെയ്യം കേട്ടുന്നതിന്റെ ആദ്യപടിയായി 'അടയാളം കൊടുക്കുക' എന്ന്നതാണ് ആദ്യ ചടങ്ങ് കൂലം കെട്ടുന്നവരെ വിളിച്ചു വരുത്തി കാവുകളുടെ അവകാശികള്‍ വെറ്റില,അടയ്ക്ക,പണം, എന്നിവ ദക്ഷിണ നല്കി തെയ്യം കേട്ടിയാടേണ്ട ദിവസം നിശ്ചയിക്കും. ആട്ടത്തിന് തലേദിവസം കോലക്കാരന്‍ വന്നു ചടങ്ങുകള്‍ ആരംഭിയ്ക്കുന്നു 'തെയ്യം കൂടല്‍' എന്നാണു ഇതിന് പറയുന്നതു. ഈ ചടങ്ങിനു കഴിഞ്ഞാല്‍ തദ്ദേശ വാസികള്‍ എല്ലാവരും അവരവരുടെ വീടുകള്‍ വൃത്തിയാക്കി വിളക്ക് വയ്ക്കും. തോറ്റം തെയ്യാട്ടത്തിലെ മുഖ്യ ചടങ്ങാണ് തോറ്റംപാട്ടു കേള്‍ക്കുന്ന വേഷക്കാരനില്‍ ദൈവം ആവേശിക്കും എന്നാണു പറയുന്നതു പാട്ടിനനുസരിച്ച് വേഷക്കാരന്‍ ഉറഞ്ഞുതുള്ളാന്‍ തുടങ്ങും ഗ്രാമീണ കേരളത്തിന്റെ അനുഷ്ഠാന കല,ആരാധനയും ദൈവ സങ്കല്പവും ഒത്തുചേര്‍ന്ന അമാനുഷിക പരിവേഷം ചാര്‍ത്തുന്ന ഒരു കലാരൂപം.
കളമെഴുത്തും പാട്ടും (Kalamezhuthum paattum)
ക്ഷേത്രങ്ങളില്‍ വഴിപാടായും ഐശ്വര്യ സമൃദ്ധിയ്ക്കായും,രോഗപീഢകള്ല്‍് നിന്നുമുള്ള മുക്തിക്കായും നടത്തപ്പെടുന്ന അനുഷ്ഠാന പ്രധാനമായ ഒരു കര്‍മ്മമാണ്. കളമെഴുത്തും പാട്ടും, സാധാരണയായി ഭദ്രകാളിക്കളങ്ങള്‍ ആണ് കളമെഴുത്തിനായി വരയ്ക്കാറുള്ളത് കളമെഴുത്ത് കഴിഞ്ഞതിനുശേമാണ് പാട്ടുകളിലേയ്ക്ക് കടക്കുന്നത് പാട്ടുകളില്‍ തോറ്റംപാട്ടുകളാണ് പാടുന്നത്.