Jan 3, 2010

ദൈവ ചിത്രങ്ങള്‍ 1

Read more...

തോറ്റംപാട്ട് (Thottampattu)

തോറ്റംപാട്ട് (Thottampattu)
- ബി കാളിദാസന്‍

          കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ദേവതയുടെ അപദാനങ്ങളെ വാഴ്ത്തിക്കൊണ്ട് പാടി വരുന്നപാട്ടുകളാണ് തോറ്റംപാട്ടുകള്‍ എന്ന് അറിയപ്പെടുന്നത് . പ്രത്യേകതരം അനുഷ്ഠാനങ്ങളുടെ ഭാഗമായാണ് ഇവ പാടി വരുന്നത്. തോറ്റം എന്ന വാക്കിന് 'തോന്നല്‍', 'തോന്നിക്കല്‍' എന്നൊക്കെയാണ് അര്‍ഥം. പ്രത്യക്ഷപ്പെടുക എന്നര്‍ത്ഥമുള്ള 'തോന്നുക' എന്നക്രിയയില്‍ നിന്നാണ് ഈ പദം ഉണ്ടായത്. ദേവിയെ പ്രത്യക്ഷീകരിക്കാനായി പാടുന്ന പാട്ടുകള്‍ എന്ന്ഈ പാട്ടിനെ വ്യാഖ്യാനിക്കാം. ദേവിയെ ലോക രക്ഷകയായും സംഹാരരൂപിണിയായും ഇവയില്‍ചിത്രീകരിക്കുന്നു. ദുഷ്ട നിഗ്രഹം ചെയ്തു ലോകത്തെ പരിരക്ഷിക്കുന്ന ഭദ്രകാളിയെക്കുറിച്ചൂള്ളസങ്കല്‍പ്പമാണ് ഇവക്കു അടിസ്ഥാനം. ലോകത്തിന്റെ പല ഭാഗങ്ങളിലും നിലവിലുള്ള ശക്തി പൂജയുടെ കേരളീയ രൂപമാണ് ഇതു.തെയ്യവുമായി (theyyam) ഇതിന് അഭേദ്യമായ ബന്ധമാണുള്ളത് തെയ്യത്തില്‍ ദൈവത്തിന്റെ കോലമാണ്കെട്ടിയാടുന്നത്‌ അതുകൊണ്ട് തന്നെ ഇതിനെ തെയ്യാട്ടം(Theyyattam) എന്നും പറയുന്നു. ചിലസ്ഥലങ്ങളില്‍ ഇതിന് 'തിറ' (Thira) എന്നും പറയാറുണ്ട് .


തെയ്യം(Theyyam)

               തോറ്റംപാട്ടിനെക്കുറിച്ച് പറയുമ്പോള്‍ തെയ്യത്തിനെക്കുറിച്ചം പറയേണ്ടതുണ്ട് തെയ്യം എന്നത് ഒരുഗ്രാമത്തിന്റെ പ്രതിഫലനമാണ് എല്ലാ ഗ്രാമങ്ങളിലും ഇതുപോലെ ഏതെങ്കിലും ഒരു കലാരൂപം തീര്‍ച്ചയായും ഉണ്ടായിരിക്കും. കേരളത്തില്‍ കണ്ണൂര്‍(kannur), കാസര്‍കോട്(kaasarkodu) ഭാഗങ്ങളിലാണ് തെയ്യം കൂടുതലായും കേട്ടിയാടപ്പെടുന്നത്.തെയ്യങ്ങളില്‍ ദേവതകള്‍, മരിച്ചുപോയ കാരണവര്‍, വീരപുരുഷന്മാര്‍, തുടങ്ങിയ പല തെയ്യങ്ങള്‍കെട്ടിയാടാറുണ്ട്. ഇവയെ പല വിഭാഗങ്ങളായി അവയുടെ സാമ്യതയുറെ അടിസ്ഥാനത്ത്ല്‍്തരംതിരിക്കാവുന്നതാണ്.


വിവിധതരം തെയ്യങ്ങള്‍
   കാളി(Kaali),ഭദ്രകാളി(Bhadrakaali),കരിങ്കാളി(karingaali),ചാമുണ്ഡി(Chaamudi),
രക്തചാമുണ്ഡി(Raktha chaamundi) എന്നീ സ്വരൂപങ്ങള്‍ ഒരു വിഭാഗം. ചാത്തന്‍(Chaathan), കുട്ടിചാത്തന്‍(Kuttichaathan) തുടങ്ങിയവ മറ്റൊരു വിഭാഗം, ഗന്ധര്‍വന്‍ മാരുടെ തെയ്യങ്ങളും കെട്ടിയാടറുണ്ട് അവയില്‍ പച്ചമാനഗന്ധര്‍വ്വന്‍(Pachamaana gandharvvan),പവിഴമാന ഗന്ധര്‍വ്വന്‍(Pavizhamaana gandharvvan), ആകാശ ഗന്ധര്‍വ്വന്‍(Aakaasha gandharvvan),അപസ്മാര ഗന്ധര്‍വ്വന്‍ തുടങ്ങിയവ മറ്റൊരുവിഭാഗമാണ്‌. ഭൈരവന്‍(Bhairavan),അഗ്നി ഭൈരവന്‍(Agni Bhairavan) തുടങ്ങിയവ മറ്റൊന്ന്. ഗുളികന്‍(Gulikan),വിഷ്ണു(Vishnu),ശിവന്‍(Shivan) ഇവ ഒരിനം. വീര ചരമം പ്രാപിച്ചവരുടേത്മറ്റൊരിനം.


               വിഗ്രഹാരാധനയുടെ അടുത്തപടിയാണ് തെയ്യമെന്നു പറയാം. ദൈവത്തെ ശിലയില്‍ ആവാഹിക്കപ്പെട്ട നിലയിലാണല്ലോ വിഗ്രഹത്തിലെ സങ്കല്പം, തെയ്യത്തില്‍ കെട്ടിയാടുന്നആളാണ് ദൈവം. എല്ലാ തെയ്യങ്ങള്‍ക്കും തന്നെ വര്‍്ണ്ണക്കൊഴുപ്പും, വേഷ വിധാനവും വച്ചുകെട്ടലും മെയ്-മുഖങ്ങളിലെ തേപ്പും പൊയ് മുഖങ്ങളും എല്ലാം കൂടി തെയ്യങ്ങള്‍ക്ക് ഭീകരവും രൌദ്രവുമായ പരിവേഷംഇതിന് കൈവരുന്നു. തീയ്യര്‍,വണ്ണാന്മാര്‍ തുടങ്ങിയവരാണ് തെയ്യം കെട്ടിയാടുന്നത്‌. ഉത്തര കേരളത്തില്‍ ക്ഷേത്രങ്ങളോട് അനുബന്ധമായോ അല്ലാതെയോ സര്‍വ്വ സാധാരണമായ കാവുകളിലാണ് നിശ്ചിത കാലഘട്ടത്തില്‍് നടത്തിവരുന്നത്. ഇപ്പോള്‍ ഇവ നഗരങ്ങളിലും കാണാറുണ്ട്‌.

               തെയ്യം കെട്ടുന്നവര്‍ ഒരു മണ്ഡലക്കാലം (41 ദിവസം) വൃതശുദ്ധിയോടെ ഇരുന്ന്‌ വേണം തെയ്യം കേട്ടിയാടേണ്ടത് തെയ്യം കേട്ടുന്നതിന്റെ ആദ്യപടിയായി 'അടയാളം കൊടുക്കുക' എന്ന്നതാണ് ആദ്യ ചടങ്ങ് കൂലം കെട്ടുന്നവരെ വിളിച്ചു വരുത്തി കാവുകളുടെ അവകാശികള്‍ വെറ്റില,അടയ്ക്ക,പണം, എന്നിവ ദക്ഷിണ നല്കി തെയ്യം കേട്ടിയാടേണ്ട ദിവസം നിശ്ചയിക്കും. ആട്ടത്തിന് തലേദിവസം കോലക്കാരന്‍ വന്നു ചടങ്ങുകള്‍ ആരംഭിയ്ക്കുന്നു 'തെയ്യം കൂടല്‍' എന്നാണു ഇതിന് പറയുന്നതു. ഈ ചടങ്ങിനു കഴിഞ്ഞാല്‍ തദ്ദേശ വാസികള്‍ എല്ലാവരും അവരവരുടെ വീടുകള്‍ വൃത്തിയാക്കി വിളക്ക് വയ്ക്കും. തോറ്റം തെയ്യാട്ടത്തിലെ മുഖ്യ ചടങ്ങാണ് തോറ്റംപാട്ടു കേള്‍ക്കുന്ന വേഷക്കാരനില്‍ ദൈവം ആവേശിക്കും എന്നാണു പറയുന്നതു പാട്ടിനനുസരിച്ച് വേഷക്കാരന്‍ ഉറഞ്ഞുതുള്ളാന്‍ തുടങ്ങും ഗ്രാമീണ കേരളത്തിന്റെ അനുഷ്ഠാന കല,ആരാധനയും ദൈവ സങ്കല്പവും ഒത്തുചേര്‍ന്ന അമാനുഷിക പരിവേഷം ചാര്‍ത്തുന്ന ഒരു കലാരൂപം.



കളമെഴുത്തും പാട്ടും (Kalamezhuthum paattum)
         ക്ഷേത്രങ്ങളില്‍ വഴിപാടായും ഐശ്വര്യ സമൃദ്ധിയ്ക്കായും,രോഗപീഢകള്ല്‍് നിന്നുമുള്ള മുക്തിക്കായും നടത്തപ്പെടുന്ന അനുഷ്ഠാന പ്രധാനമായ ഒരു കര്‍മ്മമാണ്‌. കളമെഴുത്തും പാട്ടും, സാധാരണയായി ഭദ്രകാളിക്കളങ്ങള്‍ ആണ് കളമെഴുത്തിനായി വരയ്ക്കാറുള്ളത് കളമെഴുത്ത് കഴിഞ്ഞതിനുശേമാണ് പാട്ടുകളിലേയ്ക്ക് കടക്കുന്നത്‌ പാട്ടുകളില്‍ തോറ്റംപാട്ടുകളാണ് പാടുന്നത്.

Read more...

മഹാദേവ ചിത്രങ്ങള്‍ 1



Read more...

ക്ഷേത്രദര്‍ശനം (kshetradarshanam)

Temple prospect (ക്ഷേത്രദര്‍ശനം)
(ബി കാളിദാസന്‍)


: കേരളത്തിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനു ചില ആചാര മര്യാദകളുണ്ട്. പുരുഷന്‍മാര്‍ ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം ഉപയോഗിക്കാന്‍ പാടില്ല എന്നതാണ് അതില്‍ ഒന്ന്‌. ദേവചൈതന്യം പുരുഷന്‍മാര്‍ക്ക് മാറിടത്തിലും സ്ത്രീകള്‍ക്ക് മുഖത്തുമാണ് ലഭിക്കുന്നത്‌ എന്നാണ് വിശ്വാസം. അതുകൊണ്ടാണ് പുരുഷന്‍മാര്‍ മാറുമറച്ചും സ്ത്രീകള്‍ മുഖം മറച്ചും തോഴരുത് എന്ന് പറയുന്നത്.

ശരീരത്തിന്ടെ കപട ആവരണമാണ് ഉടുപ്പ്. ഈശ്വരന് മുന്‍പില്‍ കാപട്യം അകറ്റി സ്വരൂപത്തില്‍ ചെല്ലണം എന്ന സങ്കല്‍പ്പമാണ് പുരുഷന്‍മാര്‍ മേല്‍വസ്ത്രം ഉപേക്ഷിക്കണം എന്നതിന് പിന്നില്‍.പുരുഷന്‍മാര്‍ മേല്‍വസ്ത്രം പകുതി ഊരി ദര്‍ശനം നടത്തുന്ന പതിവുണ്ട്. എന്നാല്‍,സനാതന ധര്‍മ്മമനുസരിച്ച് ഇതു തെറ്റാണ്. സനാതന ധര്‍മ്മപ്രകാരം ഈശ്വരന്‍ പ്രപഞ്ജത്തിന്റെ രാജാവും ക്ഷേത്രം രാജകൊട്ടാരവുമാണ് .ഈശ്വരനോട് വിധേയഭാവത്ത്തില്‍ നില്‍ക്കേണ്ട ഭക്തര്‍ അത് പ്രകടമാക്കാന്‍ മേല്‍വസ്ത്രം അരയില്കെട്ടി ക്ഷേട്രന്ത്ത്തില്‍ പ്രവേശിക്കുന്നതാണ് ശരിയായ നിഷ്ഠ.


Read more...

രുദ്രാക്ഷ മഹിമ


രുദ്രാക്ഷ മഹിമ
ബി .കാളിദാസന്‍




           ആര്‍ഷഭാരതത്തിന്റെ ഇന്ദ്രിയതിത ധ്യാനങ്ങളിലെ അവിഭാജ്യഘടകമായ ജപമണിയാണ് "രുദ്രാക്ഷം" ഭസ്മ ജ്യോതിയെന്ന്‍ അപരനാമമുള്ള "ഇലിയോകാര്‍പ്പെസി" കുടുംബാംഗമായ ബഹുമുഖ രുദ്രാക്ഷം,ശിവപുരാണം,പത്മപുരാണം,ദേവിഭാഗവതം,ബ്രുഹജ്ജാബലോപനിക്ഷത്ത്‌,മന്ത്രമഹാര്‍ണവം,
മഹാകാലസംഹിത, എന്നിവയിലെല്ല്ലാം രുദ്രാക്ഷ മഹിമയെപ്പറ്റി പരാമര്‍ശിക്കപ്പെടുന്നു.
          പുരുഷരില്‍ വിഷ്ണുവും നവഗ്രഹങ്ങളില്‍ സൂര്യനും നദികളില്‍ ഗംഗയും മുനികളില്‍ കശ്യപനും കുതിരകളില്‍ ഉച്ചൈശ്രവസ്സും ദേവഗണങ്ങളില്‍  ഗൌരി ശങ്കരന്‍മാരും എപ്രകാരം ശ്രേഷ്ഠരാണോ അപ്രകാരം മണിഗണങ്ങളില്‍ രുദ്രാക്ഷവും ശ്രേഷ്ഠമാണെന്ന് ദേവിഭാഗവതം.


     രുദ്രാക്ഷോല്പത്തി 
       ഹിന്ദു പുരാണങ്ങാളില്‍ രുദ്രാക്ഷ സംബന്ധിയായ പരാമര്‍ശങ്ങള്‍ക്ക്‌ ചതുര്‍ദശമുഖമുണ്ട് ത്രിപുരാവധത്തിനായി ശ്രീ പരമേശ്വരന്‍ ഒരായുധം കണ്ടെത്താന്‍ ആയിരം ദിവ്യ സംവത്സരങ്ങള്‍ ധ്യാനിച്ചിരുന്ന്‍ കണ്ണിമച്ചപ്പോള്‍ അടര്‍ന്നുവീണ അശ്രുബിന്ദുക്കളില്‍ നിന്നാണ് രുദ്രാക്ഷ മുണ്ടായതെന്ന്‍ ദേവി ഭാഗവതത്തില്‍ പറയുന്നു. രുദ്രാക്ഷജാബാലോപനിക്ഷത്തും പത്മ പുരാണവും ശിവപുരാണവുമൊക്കെ രുട്രാക്ഷത്തെ ശൈവമായാണ് സങ്കല്പിച്ചിരിക്കുന്നത്. രുദ്രാക്ഷ ജാബാലോപനിക്ഷത്ത് ഇതിന് സര്‍വ്വദേവതാ രൂപം സങ്കല്പിക്കുന്നുമുണ്ട്.
          ഭഗവാന്റെ സൂര്യ നേത്രത്തില്‍  നിന്ന്‍ പന്ത്രണ്ടുവിധവും ചന്ദ്ര നേത്രത്തില്‍ നിന്ന് 16 വിധവും അഗ്നി നേത്രത്തില്‍ നിന്ന് 10  വിധവും ഉണ്ടായ 38  വിധം രുദ്രാക്ഷങ്ങളെ സ്വഭാവ വൈചിത്ര്യവും മുഖ സംഖ്യയു അടിസ്ഥാനമാക്കി 14  ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.


  രുദ്രാക്ഷം ഉപയോഗിക്കേണ്ടവിധം  



        രുദ്രാക്ഷ മണിയുടെ ഉപരിതലത്തിലെ തടിച്ച് നീണ്ട വരയാണ് മുഖം എന്ന് പറയുന്നത്. വരയില്ലാത്തത് ഉത്തമമായ ഏകമുഖം. രണ്ടുമണി  ചേര്‍ന്നിരിക്കുന്നത് ഗൌരിശങ്കരം രണ്ടുപക്ഷക്കാലം കടുകെണ്ണയിലോ നല്ലെണ്ണയിലൊ ഇട്ടെടുത്ത്  രണ്ടുപക്ഷക്കാലം തന്നെ നിഴലിലുണക്കി സ്വര്‍ണത്തിലോ   വെള്ളിയിലോ പട്ടുനൂലിലോ കെട്ടി ധരിക്കാം. രുദ്രാക്ഷങ്ങള്‍ കൂട്ടി മുട്ടാതിരിക്കാന്‍ ഇടയില്‍ കേട്ടിടണം. 53  ചെറിയ രുദ്രാക്ഷവും മാലയുടെ മധ്യത്തില്‍ മേരുവായി വലിയ ഒന്നും ചേര്‍ത്തും ധരിക്കാവുന്നതാണ്.
         ബ്രഹ്മഗ്രന്ധിയുടെ രൂപൈക്യമുള്ള കൂര്‍ത്ത മുള്ളും ദൃഢതയുമുള്ള ചെറിയ രുദ്രാക്ഷമാണ് ഉത്തമം. യോനിയില്ലത്തത് ,നല്ലമുള്ളില്ലാത്തത്, പൊട്ടിപ്പൊളിഞ്ഞത് , പുഴുക്കളുള്ളത്, പ്രകൃത്യാ ദ്വാരമില്ലാത്തത് ഇങ്ങനെ ആരിനങ്ങള്‍ ധരിച്ചുകൂട. ഓരോ വിശേഷ സമയത്ത് ഓരോ ശരീരഭാഗത്തു രുദ്രാക്ഷം ധരിക്കാന്‍ പ്രത്യേക മന്ത്രങ്ങളും മണി ഗണങ്ങളും ഉണ്ട്.
ഓരോ മുഖങ്ങളെയും അവയുടെ പ്രത്യേകാതകളേയും കുറിച്ചു പിന്നീടു വിശദീകരിക്കുന്നതാണു.


  രുദ്രാക്ഷ മരം നട്ടുവളര്‍ത്തുന്ന വിധം
        കമ്പുമുറിച്ചും നാട്ടുവളര്‍ത്താവുന്ന രുദ്രാക്ഷ മരത്തിന്റെ ഇലകള്‍ രണ്ടറ്റവും കൂര്‍ത്തതും ഉപരിതലം മിനുസമാര്‍ന്നതുമാണ്. മൂപ്പെത്തിയ ഇലകളുടെ കടക്കു ധവളപുഷ്പങ്ങള്‍ കുലയ്ക്കുന്നു. വൃത്താകൃതിയിലുള്ള തുടുത്ത കായ്ക്കകത്താണ് രുട്രാക്ഷമുണ്ടാകുക. നല്ല രുദ്രാക്ഷം ഉരകല്ലില്‍ ഉരച്ചാല്‍ സ്വര്നരെഖയുണ്ടാകുമെന്ന് രുദ്രാക്ഷ ജാബാലോപനിക്ഷത്തില്‍ പറയുന്നു.
 

 പ്രത്യേകതകള്‍            

         ശാസ്ത്രീയമായി ' ഇലിയോകാര്പ്പസ് ഗാനിട്രസ് ' വിത്തുകളാണ് യഥാര്ഥ രുദ്രാക്ഷമെന്നുപറയപ്പെടുന്നു. ഋണാത്മക (നെഗറ്റീവ്ധനാത്മക (പോസിറ്റീവ്) ചാര്ജ്ജ്കളുള്ള ' കപ്പാസിറ്ററാണ് ' രുദ്രാക്ഷമെന്നും ഇതിനു തലച്ചോറിലേക്ക് സന്ദേശമെത്തിക്കാന്കഴിവുണ്ടെന്നും മനുഷ്യശരീരത്തിന്റെ പ്രവര്ത്തനങ്ങളില്ഗണ്യമായ സ്വാധീനം ചെലുത്താന്കഴിയുമെന്നും ശാസ്ത്രജ്ഞര്പറയുന്നു.‍‍ ‍ ‍‍

രുദ്രാക്ഷ ധാരണഫലസിദ്ധി




       രുദ്രാക്ഷ ധാരിയുറെ രക്ത ചം ക്രമണത്തെ വരെ യഥോചിതം നിലനിര്ത്താന്മനിക്കാകുമെന്നുവിശ്വസിക്കപ്പെടുന്നു. ഹൃദയ പേശികള്ക്ക് ശക്തി പകരാനും ശ്വാസോഛ്വാസംക്രമിഇകരിക്കാനുംരുദ്രാക്ഷത്തിനാകും മാനസിക വൈകല്യം, ഹൃദ്രോഗം, രക്തസമ്മര്ദ്ദം, ഞരംബുരോഗങ്ങള്‍, അപസ്മാരം, ഗ്രഹണി, അതിസാരം, തലവേദന, ന്യൂമോണിയ, ടൈഫോയിഡ്, ത്വക്ക്രോഗങ്ങള്‍, ശ്വാസംമുട്ടല്‍, പനി, വസൂരി, വിഷബാധ, ശരീരാഘാതങ്ങള്‍, രക്തശുദ്ധി, വാക്ശുദ്ധി, ചുമ, കുടല്വൃണങ്ങള്‍, പക്ഷാഘാതം, തുടങ്ങിയവയ്ക്കൊക്കെ രുദ്രാക്ഷം ഔഷധമാണ്. രുദ്രാക്ഷാദികഷായം, രുദ്രാക്ഷാദിചൂര്ണം, കസ്തൂര്യാദി ധാന്വന്തരം എന്നിവയിലൊക്കെ രുദ്രാക്ഷംചേരുവയാണ്. ‍‍‍‌

കാണപ്പെടുന്ന സ്ഥലങ്ങള്‍
       ഭാരതത്തില്‍  മധുര, അയോദ്ധ്യ, മലയപര്വ്വതം, സഹ്യപര്‍വ്വതം, കാശി, ആസ്സാം, ബംഗാള്‍‍, ഹിമാചല്പ്രദേശ്‌, ബീഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്‌, നീലഗിരി എന്നിവിടങ്ങളിലും ശ്രീലങ്ക, ഇന്ഡോനേഷ്യ, ഉത്തര ആസ്ട്രേലിയ എന്നിവിടങ്ങളിലും രുദ്രാക്ഷം കണ്ടുവരുന്നു. ‍‍‍‍
        ഹിമാലയത്തിലെതൊഴിച്ച് മറ്റിടങ്ങളില്കാണപ്പെടുന്ന ഇലിയോകാര്പ്പാസ് വിഭാഗത്തിലെസൈറേറ്റസ്, ലാന്റി ഫോളിയസ്, ലൂസിഡസ്‌, ഒബ്ലോംഗസ്, മണ്റോയ്, ഫെറൂജീനിയസ്, ട്യൂബര്കുലേറ്റസ്, വിനസ്റ്റസ് തുടങ്ങിയ ഉപവിഭാഗങ്ങള്യഥാര് രുദ്രാക്ഷമല്ലെന്ന് സസ്യശാസ്ത്രംപറയുന്നു.‍ ‍‍ ‍
         ജന്മ നക്ഷത്രാനുസാരിയായ രുദ്രാക്ഷം ഗുണഫലം ചെയ്യുമെന്ന് ജ്യോതിഷ പണ്ഡിതര്പറയുന്നു. എത്ര മുഖമുള്ള രുദ്രാക്ഷവും ആരിലും വിവപരിത ഫലം ഉണ്ടാക്കില്ല. അത്യുത്തമമായപഞ്ചാമുഖ രുട്രാക്ഷത്തില്മേരുവായി നക്ഷത്ര രുദ്രാക്ഷം ചേര്ത്ത്  ഉപയോഗിക്കുന്നത് ആണ് അഭികാമ്യം.‍ ‍


(തുടരും..)

 


Read more...

© 2007-2010 All Rights Reserved | Weblog by by jitheshkottangal | Designed for 1024X768pixels

Back to TOP