Jan 3, 2010

രുദ്രാക്ഷ മഹിമ


രുദ്രാക്ഷ മഹിമ
ബി .കാളിദാസന്‍




           ആര്‍ഷഭാരതത്തിന്റെ ഇന്ദ്രിയതിത ധ്യാനങ്ങളിലെ അവിഭാജ്യഘടകമായ ജപമണിയാണ് "രുദ്രാക്ഷം" ഭസ്മ ജ്യോതിയെന്ന്‍ അപരനാമമുള്ള "ഇലിയോകാര്‍പ്പെസി" കുടുംബാംഗമായ ബഹുമുഖ രുദ്രാക്ഷം,ശിവപുരാണം,പത്മപുരാണം,ദേവിഭാഗവതം,ബ്രുഹജ്ജാബലോപനിക്ഷത്ത്‌,മന്ത്രമഹാര്‍ണവം,
മഹാകാലസംഹിത, എന്നിവയിലെല്ല്ലാം രുദ്രാക്ഷ മഹിമയെപ്പറ്റി പരാമര്‍ശിക്കപ്പെടുന്നു.
          പുരുഷരില്‍ വിഷ്ണുവും നവഗ്രഹങ്ങളില്‍ സൂര്യനും നദികളില്‍ ഗംഗയും മുനികളില്‍ കശ്യപനും കുതിരകളില്‍ ഉച്ചൈശ്രവസ്സും ദേവഗണങ്ങളില്‍  ഗൌരി ശങ്കരന്‍മാരും എപ്രകാരം ശ്രേഷ്ഠരാണോ അപ്രകാരം മണിഗണങ്ങളില്‍ രുദ്രാക്ഷവും ശ്രേഷ്ഠമാണെന്ന് ദേവിഭാഗവതം.


     രുദ്രാക്ഷോല്പത്തി 
       ഹിന്ദു പുരാണങ്ങാളില്‍ രുദ്രാക്ഷ സംബന്ധിയായ പരാമര്‍ശങ്ങള്‍ക്ക്‌ ചതുര്‍ദശമുഖമുണ്ട് ത്രിപുരാവധത്തിനായി ശ്രീ പരമേശ്വരന്‍ ഒരായുധം കണ്ടെത്താന്‍ ആയിരം ദിവ്യ സംവത്സരങ്ങള്‍ ധ്യാനിച്ചിരുന്ന്‍ കണ്ണിമച്ചപ്പോള്‍ അടര്‍ന്നുവീണ അശ്രുബിന്ദുക്കളില്‍ നിന്നാണ് രുദ്രാക്ഷ മുണ്ടായതെന്ന്‍ ദേവി ഭാഗവതത്തില്‍ പറയുന്നു. രുദ്രാക്ഷജാബാലോപനിക്ഷത്തും പത്മ പുരാണവും ശിവപുരാണവുമൊക്കെ രുട്രാക്ഷത്തെ ശൈവമായാണ് സങ്കല്പിച്ചിരിക്കുന്നത്. രുദ്രാക്ഷ ജാബാലോപനിക്ഷത്ത് ഇതിന് സര്‍വ്വദേവതാ രൂപം സങ്കല്പിക്കുന്നുമുണ്ട്.
          ഭഗവാന്റെ സൂര്യ നേത്രത്തില്‍  നിന്ന്‍ പന്ത്രണ്ടുവിധവും ചന്ദ്ര നേത്രത്തില്‍ നിന്ന് 16 വിധവും അഗ്നി നേത്രത്തില്‍ നിന്ന് 10  വിധവും ഉണ്ടായ 38  വിധം രുദ്രാക്ഷങ്ങളെ സ്വഭാവ വൈചിത്ര്യവും മുഖ സംഖ്യയു അടിസ്ഥാനമാക്കി 14  ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.


  രുദ്രാക്ഷം ഉപയോഗിക്കേണ്ടവിധം  



        രുദ്രാക്ഷ മണിയുടെ ഉപരിതലത്തിലെ തടിച്ച് നീണ്ട വരയാണ് മുഖം എന്ന് പറയുന്നത്. വരയില്ലാത്തത് ഉത്തമമായ ഏകമുഖം. രണ്ടുമണി  ചേര്‍ന്നിരിക്കുന്നത് ഗൌരിശങ്കരം രണ്ടുപക്ഷക്കാലം കടുകെണ്ണയിലോ നല്ലെണ്ണയിലൊ ഇട്ടെടുത്ത്  രണ്ടുപക്ഷക്കാലം തന്നെ നിഴലിലുണക്കി സ്വര്‍ണത്തിലോ   വെള്ളിയിലോ പട്ടുനൂലിലോ കെട്ടി ധരിക്കാം. രുദ്രാക്ഷങ്ങള്‍ കൂട്ടി മുട്ടാതിരിക്കാന്‍ ഇടയില്‍ കേട്ടിടണം. 53  ചെറിയ രുദ്രാക്ഷവും മാലയുടെ മധ്യത്തില്‍ മേരുവായി വലിയ ഒന്നും ചേര്‍ത്തും ധരിക്കാവുന്നതാണ്.
         ബ്രഹ്മഗ്രന്ധിയുടെ രൂപൈക്യമുള്ള കൂര്‍ത്ത മുള്ളും ദൃഢതയുമുള്ള ചെറിയ രുദ്രാക്ഷമാണ് ഉത്തമം. യോനിയില്ലത്തത് ,നല്ലമുള്ളില്ലാത്തത്, പൊട്ടിപ്പൊളിഞ്ഞത് , പുഴുക്കളുള്ളത്, പ്രകൃത്യാ ദ്വാരമില്ലാത്തത് ഇങ്ങനെ ആരിനങ്ങള്‍ ധരിച്ചുകൂട. ഓരോ വിശേഷ സമയത്ത് ഓരോ ശരീരഭാഗത്തു രുദ്രാക്ഷം ധരിക്കാന്‍ പ്രത്യേക മന്ത്രങ്ങളും മണി ഗണങ്ങളും ഉണ്ട്.
ഓരോ മുഖങ്ങളെയും അവയുടെ പ്രത്യേകാതകളേയും കുറിച്ചു പിന്നീടു വിശദീകരിക്കുന്നതാണു.


  രുദ്രാക്ഷ മരം നട്ടുവളര്‍ത്തുന്ന വിധം
        കമ്പുമുറിച്ചും നാട്ടുവളര്‍ത്താവുന്ന രുദ്രാക്ഷ മരത്തിന്റെ ഇലകള്‍ രണ്ടറ്റവും കൂര്‍ത്തതും ഉപരിതലം മിനുസമാര്‍ന്നതുമാണ്. മൂപ്പെത്തിയ ഇലകളുടെ കടക്കു ധവളപുഷ്പങ്ങള്‍ കുലയ്ക്കുന്നു. വൃത്താകൃതിയിലുള്ള തുടുത്ത കായ്ക്കകത്താണ് രുട്രാക്ഷമുണ്ടാകുക. നല്ല രുദ്രാക്ഷം ഉരകല്ലില്‍ ഉരച്ചാല്‍ സ്വര്നരെഖയുണ്ടാകുമെന്ന് രുദ്രാക്ഷ ജാബാലോപനിക്ഷത്തില്‍ പറയുന്നു.
 

 പ്രത്യേകതകള്‍            

         ശാസ്ത്രീയമായി ' ഇലിയോകാര്പ്പസ് ഗാനിട്രസ് ' വിത്തുകളാണ് യഥാര്ഥ രുദ്രാക്ഷമെന്നുപറയപ്പെടുന്നു. ഋണാത്മക (നെഗറ്റീവ്ധനാത്മക (പോസിറ്റീവ്) ചാര്ജ്ജ്കളുള്ള ' കപ്പാസിറ്ററാണ് ' രുദ്രാക്ഷമെന്നും ഇതിനു തലച്ചോറിലേക്ക് സന്ദേശമെത്തിക്കാന്കഴിവുണ്ടെന്നും മനുഷ്യശരീരത്തിന്റെ പ്രവര്ത്തനങ്ങളില്ഗണ്യമായ സ്വാധീനം ചെലുത്താന്കഴിയുമെന്നും ശാസ്ത്രജ്ഞര്പറയുന്നു.‍‍ ‍ ‍‍

രുദ്രാക്ഷ ധാരണഫലസിദ്ധി




       രുദ്രാക്ഷ ധാരിയുറെ രക്ത ചം ക്രമണത്തെ വരെ യഥോചിതം നിലനിര്ത്താന്മനിക്കാകുമെന്നുവിശ്വസിക്കപ്പെടുന്നു. ഹൃദയ പേശികള്ക്ക് ശക്തി പകരാനും ശ്വാസോഛ്വാസംക്രമിഇകരിക്കാനുംരുദ്രാക്ഷത്തിനാകും മാനസിക വൈകല്യം, ഹൃദ്രോഗം, രക്തസമ്മര്ദ്ദം, ഞരംബുരോഗങ്ങള്‍, അപസ്മാരം, ഗ്രഹണി, അതിസാരം, തലവേദന, ന്യൂമോണിയ, ടൈഫോയിഡ്, ത്വക്ക്രോഗങ്ങള്‍, ശ്വാസംമുട്ടല്‍, പനി, വസൂരി, വിഷബാധ, ശരീരാഘാതങ്ങള്‍, രക്തശുദ്ധി, വാക്ശുദ്ധി, ചുമ, കുടല്വൃണങ്ങള്‍, പക്ഷാഘാതം, തുടങ്ങിയവയ്ക്കൊക്കെ രുദ്രാക്ഷം ഔഷധമാണ്. രുദ്രാക്ഷാദികഷായം, രുദ്രാക്ഷാദിചൂര്ണം, കസ്തൂര്യാദി ധാന്വന്തരം എന്നിവയിലൊക്കെ രുദ്രാക്ഷംചേരുവയാണ്. ‍‍‍‌

കാണപ്പെടുന്ന സ്ഥലങ്ങള്‍
       ഭാരതത്തില്‍  മധുര, അയോദ്ധ്യ, മലയപര്വ്വതം, സഹ്യപര്‍വ്വതം, കാശി, ആസ്സാം, ബംഗാള്‍‍, ഹിമാചല്പ്രദേശ്‌, ബീഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്‌, നീലഗിരി എന്നിവിടങ്ങളിലും ശ്രീലങ്ക, ഇന്ഡോനേഷ്യ, ഉത്തര ആസ്ട്രേലിയ എന്നിവിടങ്ങളിലും രുദ്രാക്ഷം കണ്ടുവരുന്നു. ‍‍‍‍
        ഹിമാലയത്തിലെതൊഴിച്ച് മറ്റിടങ്ങളില്കാണപ്പെടുന്ന ഇലിയോകാര്പ്പാസ് വിഭാഗത്തിലെസൈറേറ്റസ്, ലാന്റി ഫോളിയസ്, ലൂസിഡസ്‌, ഒബ്ലോംഗസ്, മണ്റോയ്, ഫെറൂജീനിയസ്, ട്യൂബര്കുലേറ്റസ്, വിനസ്റ്റസ് തുടങ്ങിയ ഉപവിഭാഗങ്ങള്യഥാര് രുദ്രാക്ഷമല്ലെന്ന് സസ്യശാസ്ത്രംപറയുന്നു.‍ ‍‍ ‍
         ജന്മ നക്ഷത്രാനുസാരിയായ രുദ്രാക്ഷം ഗുണഫലം ചെയ്യുമെന്ന് ജ്യോതിഷ പണ്ഡിതര്പറയുന്നു. എത്ര മുഖമുള്ള രുദ്രാക്ഷവും ആരിലും വിവപരിത ഫലം ഉണ്ടാക്കില്ല. അത്യുത്തമമായപഞ്ചാമുഖ രുട്രാക്ഷത്തില്മേരുവായി നക്ഷത്ര രുദ്രാക്ഷം ചേര്ത്ത്  ഉപയോഗിക്കുന്നത് ആണ് അഭികാമ്യം.‍ ‍


(തുടരും..)

 


© 2007-2010 All Rights Reserved | Weblog by by jitheshkottangal | Designed for 1024X768pixels

Back to TOP