ക്ഷേത്രദര്‍ശനം (kshetradarshanam)
Temple prospect (ക്ഷേത്രദര്‍ശനം)
(ബി കാളിദാസന്‍)
(ബി കാളിദാസന്‍)
: കേരളത്തിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനു ചില ആചാര മര്യാദകളുണ്ട്. പുരുഷന്‍മാര്‍ ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം ഉപയോഗിക്കാന്‍ പാടില്ല എന്നതാണ് അതില്‍ ഒന്ന്. ദേവചൈതന്യം പുരുഷന്‍മാര്‍ക്ക് മാറിടത്തിലും സ്ത്രീകള്‍ക്ക് മുഖത്തുമാണ് ലഭിക്കുന്നത് എന്നാണ് വിശ്വാസം. അതുകൊണ്ടാണ് പുരുഷന്‍മാര്‍ മാറുമറച്ചും സ്ത്രീകള്‍ മുഖം മറച്ചും തോഴരുത് എന്ന് പറയുന്നത്.
ശരീരത്തിന്ടെ കപട ആവരണമാണ് ഉടുപ്പ്. ഈശ്വരന് മുന്‍പില്‍ കാപട്യം അകറ്റി സ്വരൂപത്തില്‍ ചെല്ലണം എന്ന സങ്കല്‍പ്പമാണ് പുരുഷന്‍മാര്‍ മേല്‍വസ്ത്രം ഉപേക്ഷിക്കണം എന്നതിന് പിന്നില്‍.പുരുഷന്‍മാര്‍ മേല്‍വസ്ത്രം പകുതി ഊരി ദര്‍ശനം നടത്തുന്ന പതിവുണ്ട്. എന്നാല്‍,സനാതന ധര്‍മ്മമനുസരിച്ച് ഇതു തെറ്റാണ്. സനാതന ധര്‍മ്മപ്രകാരം ഈശ്വരന്‍ പ്രപഞ്ജത്തിന്റെ രാജാവും ക്ഷേത്രം രാജകൊട്ടാരവുമാണ് .ഈശ്വരനോട് വിധേയഭാവത്ത്തില്‍ നില്‍ക്കേണ്ട ഭക്തര്‍ അത് പ്രകടമാക്കാന്‍ മേല്‍വസ്ത്രം അരയില്കെട്ടി ക്ഷേട്രന്ത്ത്തില്‍ പ്രവേശിക്കുന്നതാണ് ശരിയായ നിഷ്ഠ.